ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പതിന്റെ മരണത്തിന് പിന്നാലെ മലയാള സിനിമയില്‍ ഒട്ടനവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്‍ നീരജ് മാധവും മലയാള സിനിമയിലെ ചില അലിഖിത നിയമങ്ങളെകുറിച്ച് എഴുതിയിരുന്നു. വളര്‍ന്നു വരുന്ന ഒരുത്തനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലും ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നീരജ് മാധവ്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ഫെഫ്ക രംഗത്തെത്തിയിരിക്കുകയാണ്.